കോഴിക്കോട്- എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ യു.ഡി.എഫിന് വോട്ട് ചെയ്ത പലരും പങ്കെടുത്തിട്ടുണ്ടെന്നും അവരെ ഓര്‍ക്കണമെന്നും കെ.മുരളീധരന്‍ എം.പി. ഞാനടക്കം ആ മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിച്ചത്. ആ ന്യൂനപക്ഷത്തിന്റെ പിന്തുണയും ആ വോട്ടും പോകാതെ നോക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രീയ ജിവിതത്തില്‍ താമരക്കുമ്പിളിലല്ലോ മമ ഹൃദയമെന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ല. കെ.പി.സി.സി പുനഃസംഘടനാ പട്ടികയെക്കുറിച്ചുള്ള തന്റെ പരസ്യ വിമമര്‍ശനം രാഷ്ട്രീയകാര്യ സമിതി ചേരാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അഞ്ച് മാസമായി ചേരാത്തത് തന്റെ കുറ്റം കൊണ്ടാണോ എന്നും മുരളീധരന്‍ ചോദിച്ചു. കോഴിക്കോട്ട് കോണ്‍ഗ്രസ് പരിപാടിയിലായിരുന്നു മുരളീധരന്റെ വിമര്‍ശനം.