മതില്‍ ചാടി ചിദംബരത്തെ അറസ്റ്റ് ചെയ്തതിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡല്‍

ന്യൂദല്‍ഹി-മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ വീടിന്റെ മതില്‍ ചാടിക്കടന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്ത സിബിഐ ഓഫീസര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. സി.ബി.ഐ.യിലെ ഡിവൈ.എസ്.പി. രാമസ്വാമി പാര്‍ഥസാരഥിയാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായത്. വിശിഷ്ട സേവനത്തിനാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ അദ്ദേഹത്തിന് സമ്മാനിക്കുന്നത്. റിപ്പബ്ലിക് ദിനമായ ഇന്ന് 28 സിബിഐ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതി മെഡല്‍ സമ്മാനിച്ചു. 
ഐ.എന്‍.എക്‌സ്. മീഡിയാ കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെയും അറസ്റ്റുചെയ്തത് അദ്ദേഹമാണ്. തമിഴ്‌നാട് സ്വദേശിയായ രാമസ്വാമി സി.ബി.ഐ.യിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ഓഗസ്റ്റ് 21ന് രാത്രി പത്തുമണിയോടെ ചിദംബരത്തെ അദ്ദേഹത്തിന്റെ ജോര്‍ബാഗിലെ വീട്ടില്‍ നിന്നാണ് സിബിഐ കസ്റ്റഡിയിലെടുത്തത്.

Latest News