Sorry, you need to enable JavaScript to visit this website.

ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടിയാല്‍ വായിക്കണം; മോഡിക്ക് കോണ്‍ഗ്രസ് വക ഭരണഘടന

ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ച് കോണ്‍ഗ്രസ്. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിച്ചുനോക്കണമെന്ന അഭ്യര്‍ഥനയോടെയാണ് ഭരണഘടന അയച്ചിരിക്കുന്നത്.
പ്രിയപ്പെട്ട പ്രധാനമന്ത്രി, ഭരണഘടന വളരെ പെട്ടെന്ന് നിങ്ങളുടെ അടുത്ത് എത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ എപ്പോഴാണ് നിങ്ങള്‍ക്ക് സമയം കിട്ടുക. ദയവുചെയ്ത് അപ്പോള്‍ ഇതൊന്നു വായിക്കുക. സ്‌നേഹാദരങ്ങളോടെ കോണ്‍ഗ്രസ്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററര്‍ പേജിലാണ് പ്രധാനമന്ത്രിക്കുള്ള തുറന്ന കത്ത് പോസ്റ്റ് ചെയ്തത്. പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നാണ് 170 രൂപ വിലയുള്ള ഇന്ത്യന്‍ ഭരണഘടന കോപ്പി മോഡിക്കായി കോണ്‍ഗ്രസ് വാങ്ങിയിരിക്കുന്നത്.

 

Latest News