ഹൈദരാബാദ്- 2005-ല്‍ നഗരത്തിലെ ബീഗംപേട്ടിലുണ്ടായ ചാവേര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി പത്തു വര്‍ഷത്തിലേറെ ജയിലില്‍ കിടന്ന 10 പേരെ തെളിവുകളുടെ അഭാവത്തില്‍ ഹൈദരാബാദ് മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് കേസില്‍ പ്രതിചേര്ക്കപ്പെട്ടവര്ക്കെതി
കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്ത മുഹമ്മദ് അബ്ദുല്‍ സാഹിദ്, അബ്ദുല്‍ കലീം, ശക്കീല്‍, സെയ്ദ് ഹാജി, അജ്മല്‍ അലി ഖാന്‍, അസ്മത് അലി, മഹമൂദ് ബറൂദ് വാല, ശൈഖ് അബ്ദുല്‍ ഖാജ, നഫീസ് ബിസ്വാസ്, ബംഗ്ലാദേശ് പൗരന്‍ ബിലാലുദ്ധീന്‍ എന്നിവരേയാണ് കോടതി വെറു വിട്ടത്. കേസില്‍ എസ് ഐ ടി 20 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 10 പേരേ മാത്രമാണ് അറസ്റ്റ് ചെയ്തത്.
മൂന്ന് പ്രതികള്‍ വ്യത്യസ്ത സംഭവങ്ങളില്‍ കൊല്ലപ്പെടുകയും ഏഴു പേരെ പിടികൂടാനായില്ലെന്നും എസ് ഐ ടി വ്യക്തമാക്കിയിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി പഠിച്ച ശേഷം അപ്പീല്‍ പോകുന്ന കാര്യം തീരുമാനിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അവിനാഷ് മൊഹന്ദി പറഞ്ഞു.
'സ്‌ഫോടനത്തിനു പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ പോലീസിനു കഴിയാത്തതു മൂലം 10 വര്‍ഷമാണ് പിടിയിലായവര്‍ക്ക് ജയിലില്‍ നഷ്ടമായത്. ഇതിന് അന്വേഷണ ഉദ്യേഗസ്ഥരെ ഉത്തരവാദികളാക്കുമോ? ' എന്ന് വിധിയോട് പ്രതികരിക്കവെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദൂന്‍ ഉവൈസി ചോദിച്ചു.