ന്യൂദൽഹി- കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പൗരത്വഭേദഗതി നിയമത്തിനെതിരെ ഒന്നരമാസത്തോളമായി ദൽഹി ഷഹീൻ ബാഗിൽ നടക്കുന്ന സമരത്തിൽ ഇന്ന് പതിനായിരങ്ങൾ അണിനിരന്നു. രാവിലെ തന്നെ ദേശീയ പതാക ഉയർത്തിയ പ്രക്ഷോഭകർ പിന്നീട് മുദ്രാവാക്യം വിളികളുമായി സമരപ്പന്തലിന് ചുറ്റും ഒത്തുകൂടി.
ഷഹീൻ ബാഗിലെ ദാദീ, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ജുനൈദിന്റെ അമ്മ സൈറാ ബാനു എന്നിവർ ചേർന്നാണ് പതാക ഉയർത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് ഷഹീൻ ബാഗിലെത്തിയത്.