Sorry, you need to enable JavaScript to visit this website.

റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ അഞ്ച് സ്‌ഫോടനങ്ങള്‍; ആളപായമില്ല

ഗുവാഹതി- റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ അസമില്‍ അഞ്ച് സ്‌ഫോടനങ്ങള്‍ നടന്നതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ഒരു മണിക്കൂറിനിടെയായിരുന്നു അഞ്ച് സ്‌ഫോടനങ്ങളും.  
ദിബ്രുഗഡില്‍ രണ്ട് ഐഇഡി സ്ഫോടനങ്ങളും സോനാറി, ദുലിയാജന്‍, ഡൂംഡൂമ എന്നിവിടങ്ങളില്‍ ഓരോ ഗ്രനേഡ് സ്‌ഫോടനങ്ങളുമാണ് നടന്നത്. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

അസമിലെ ഏതാനും സ്ഥലങ്ങളില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളെ മുഖ്യമന്ത്രി മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ശക്തമായി അപലപിച്ചു. സവിശേഷ ദിനത്തില്‍ ഭീകരത സൃഷ്ടിക്കാനുള്ള  ശ്രമമാണ് നടന്നതെന്നും ജനങ്ങള്‍ പൂര്‍ണ്ണമായും നിരസിച്ചതോടെ തീവ്രവാദ ഗ്രൂപ്പുകള്‍ നിരാശരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.  കുറ്റവാളികളെ പിടികൂടുന്നതിന് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമാണ് (ഉള്‍ഫ-ഐ) ആണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

നിരോധിക്കപ്പെട്ട സംഘടന ഞായറാഴ്ച പൊതു പണിമുടക്കിന് ആഹ്വാനം നല്‍കിയിരുന്നു. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വീടിനകത്ത് തന്നെ കഴിയണമെന്നുമായിരുന്നു ആഹ്വാനം.
ഗുവാഹത്തിയില്‍ നടന്ന ചടങ്ങില്‍ എട്ട് വിമത സംഘടനകളില്‍ നിന്നുള്ള 644 തീവ്രവാദികള്‍ സര്‍ബാനന്ദ സോനോവാളിന് മുന്നില്‍ ആയുധം വെച്ചതിന് ശേഷമാണ് സ്ഫോടനം. ഇവരില്‍ 50 ഉല്‍ഫ-ഐ കേഡര്‍മാര്‍ ഉള്‍പ്പെടുന്നു.

 

 

Latest News