മദീന - മക്ക- മദീന എക്സ്പ്രസ്വേയിൽ കിലോ 150 ന് സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൈവേ പോലീസും റെഡ് ക്രസന്റും സിവിൽ ഡിഫൻസും മദീന ആരോഗ്യ വകുപ്പും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ മദീനയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. റെഡ് ക്രസന്റിനു കീഴിലെ 16 ആംബുലൻസുകളും ആരോഗ്യ വകുപ്പിനു കീഴിലെ രണ്ടു ആംബുലൻസുകളും പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് ഉപയോഗപ്പെടുത്തി.
പരിക്കേറ്റവരിൽ ഏഴു പേർ ചികിത്സകൾക്കു ശേഷം ആശുപത്രികൾ വിട്ടതായും മദീന ഗവർണറേറ്റ് അറിയിച്ചു. മക്ക-മദീന എക്സ്പ്രസ്വേയിൽ കിലോ 150 ന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ ബസ്.