കൊല്‍ക്കത്ത- ഫോണ്‍ ചെയ്യുന്നതിനിടെ ടെറസില്‍നിന്ന് വീണ പതിനെട്ടുകാരി രക്ഷപ്പെട്ടു. കൊല്‍ക്കത്ത സ്വദേശിനി റിച്ച ഗുപ്തയാണ് അപകടത്തില്‍പെട്ടത്. ടെറസില്‍നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന റിച്ച പെട്ടെന്ന് തലകറങ്ങി വീഴുകയായിരുന്നു. കാലുകള്‍ ബാല്‍ക്കണിയുടെ ഗ്രില്ലില്‍ കുടുങ്ങിയതിനാല്‍ താഴേക്ക് വീഴാതെ തൂങ്ങികിടക്കുകയായിരുന്നു. റിച്ചയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി. സണ്‍ഷെയ്ഡില്‍നിന്ന് കയര്‍ ഇട്ട് നല്‍കി മുകളിലേക്ക് കയറി. റിച്ച താഴേക്ക് വീഴുകയാണെങ്കില്‍ പരിക്ക് ഏല്‍ക്കാതിരിക്കാനായി വലിയ കിടക്കയും കുഷനും മറ്റും രക്ഷാപ്രവര്‍ത്തകര്‍ സജ്ജമാക്കിയിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഒരു മണിക്കൂറോളം ശ്രമിച്ചാണ് റിച്ചയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.