Sorry, you need to enable JavaScript to visit this website.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകര്‍ക്ക് പങ്കില്ലെന്ന് മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി-  മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ അധ്യാപകര്‍ക്ക് പങ്കില്ലെന്ന് മദ്രാസ് ഐ.ഐ.ടിയുടെ അന്വേഷണ റിപ്പോര്‍ട്ട്.  മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷയം മൂലമാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന്   കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞിരുന്നുവെന്നും പഠിക്കാന്‍ സമര്‍ത്ഥയായിരുന്ന ഫാത്തിമ ഇതോടെ മനോവിഷമത്തിലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാത്തിമയ്ക്ക് ഐഐടിയില്‍ മതപരമായ വിവേചനമുണ്ടായിരുന്നുവെന്നും ഒരു അധ്യാപകനാണ് ഇതിനു കാരണമെന്നും വീട്ടുകാര്‍  ഉന്നയിച്ചിരുന്നു.  സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest News