ന്യൂദല്‍ഹി- പ്രമുഖ ശാസ്ത്ര ജേണലില്‍ മാതാ അമൃതാനന്ദമയിയുടെ പേരില്‍ ശാസ്ത്ര പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടത് കൗതുകം സൃഷ്ടിച്ചു. ശാസ്ത്ര രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരുടെ ഗവേഷണ ഫലങ്ങളും പ്രബന്ധങ്ങളുമാണ് സാധാരണ ശാസ്ത്ര ജേണലുകളില്‍ ഉള്‍പ്പെടുത്താറുള്ളത്.
എന്നാല്‍ ആന്റി ബോര്‍ഡന്‍ പ്രഷര്‍ ഗേജ് എന്ന വിഷയത്തില്‍ പ്രബന്ധം രചിച്ച മാതാ അമൃതാനന്ദമയി ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിച്ചതായി വിവരമില്ല. പ്രഷര്‍ കണക്കാക്കുന്നതിനുള്ള പതിവ് രീതിക്ക് പകരമുള്ള സംവിധാനമാണ് തെളിവ് സഹിതം മെഷര്‍മെന്റ് എന്ന ജേണലില്‍ വിവരിക്കന്നത്.
ശാസ്ത്ര ജേണലുകളില്‍ ഒരാളുടെ പേര് വെക്കുന്നത് ശ്രദ്ധാപൂര്‍വമാണ്. അതു കൊണ്ടു തന്നെ ഒരു സന്യാസിനിയുടെ പേരില്‍ ശാസത്ര പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടത് കൗതുകമായി. മറ്റു രണ്ടു പേര്‍ക്കൊപ്പമാണ് മാതാ അമൃതാന്ദമയിയുടെ പേരുമുള്ളത്.
അമൃത വിശ്വവിദ്യാലയ ഡീംഡ് യൂനിവേഴ്‌സിറ്റിയുടെ ചാന്‍സലറാണ് മാതാ അമൃതാനന്ദമയി. അവിടെയുള്ള ഗവേഷകര്‍ രചിച്ച പ്രബന്ധത്തിന് 'അമ്മ'യുടെ പേര് നല്‍കിയതാവാം. എന്നാല്‍ അംഗീകൃത ശാസ്ത്ര ണേലുകളില്‍ ഇത്തരം രീതി വളരെ അപൂര്‍വമാണെന്ന് ദ വയര്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.