സേലം- 1971 ല്‍ ഡി.എം.കെ സ്ഥാപകന്‍ പെരിയാര്‍ നടത്തിയ റാലയില്‍ ശ്രീരാമനെ അവഹേളിച്ചതിനു പകരം ചോദിച്ചുകൊണ്ട് റാലി നടത്താന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
50 വര്‍ഷം മുമ്പ് പെരിയാര്‍ ശ്രീരാമനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് നൂറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രീരാമന്‍, ലക്ഷ്മണന്‍, സീത എന്നിവരുടെ കൂറ്റന്‍ ഛായാചിത്രങ്ങളുമായി റാലിക്ക് ഒരുങ്ങിയത്.
അനുമതി വാങ്ങാതെ റാലി നടത്തിയതിനാലാണ് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് പോലീസ് അറിയിച്ചു.