തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ കോടതിയെ സമീപിച്ച് നിര്‍ഭയാ കേസ് പ്രതികള്‍


ദില്ലി- നിര്‍ഭയാ കേസിലെ പ്രതികള്‍ തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് എതിരെ കോടതിയെ സമീപിച്ചു. തിരുത്തല്‍ ഹരജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതികളായ പവന്‍ ഗുപ്ത,അക്ഷയ് താക്കൂര്‍ എന്നിവര്‍ തീസ് ഹസാരി കോടതിയെ സമീപിച്ചത്. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നും പ്രതികള്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു.

പ്രതികളുടെ ഹരജി പട്യാല കോടതി ശനിയാഴ്ച പരിഗണിക്കും. കേസിലെ രണ്ട് പ്രതികളായ വിനയ്കുമാര്‍ ശര്‍മയും മുകേഷ് സിങ്ങും സമര്‍പ്പിച്ച തിരുത്തല്‍ ഹരജികള്‍ നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് പ്രതികള്‍ ഹരജി നല്‍കിയിരിക്കുന്നത്.
 

Latest News