മുംബൈ-കഴിഞ്ഞയാഴ്ചകളില്‍ പല സര്‍വീസുകളും റദ്ദാക്കാന്‍ കാരണം വിമാനങ്ങളും എന്‍ജിനുകളും ഇല്ലാത്തതിനാലാണെന്ന് ഗോ എയറിന്റെ വിശദീകരണം. വിമാന നിര്‍മാണ കമ്പനികള്‍ പറഞ്ഞ സമയത്ത് വിമാനങ്ങള്‍ നല്‍കിയില്ലെന്നും എന്‍ജിനുകള്‍ തകരാറിലായതിനാല്‍ വിമാനങ്ങള്‍ക്ക് അറ്റകുറ്റപ്പണി വേണ്ടിവന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. എത്ര സര്‍വീസുകള്‍ റദ്ദാക്കിയെന്നോ എത്ര വിമാനങ്ങളുടെ കുറവുണ്ടെന്നോ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞയാഴ്ചകളില്‍ അവസാന മണിക്കൂറുകളിലാണ് ബജറ്റ് വിമാന കമ്പനിയായ ഗോ എയര്‍ പല റൂട്ടുകളിലും സര്‍വീസ് റദ്ദാക്കിയത്. വിമാന ക്ഷാമം മാര്‍ച്ച് ആദ്യം വരെ തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു.
പ്രാറ്റ് ആന്റ് വൈറ്റ്‌നി കമ്പനി അപ്‌ഗ്രേഡ് ചെയ്ത എന്‍ജിനുകള്‍ നല്‍കാത്തതിനാല്‍ കഴിഞ്ഞ നാലാഴ്ചക്കിടെ വിമാനങ്ങള്‍ അപ്രതീക്ഷിതമായി നിര്‍ത്തിയിടേണ്ടി വന്നു. നേരത്തെ വാഗ്ദാനം ചെയ്ത വിമാനങ്ങളും എന്‍ജിനുകളും മാര്‍ച്ച് ഒമ്പതിനുശേഷമേ നല്‍കാനാകൂയെന്ന് എയര്‍ബസും പ്രാറ്റ് ആന്റ് വൈറ്റ്‌നിയും അറിയിച്ചിരിക്കയാണെന്ന് ഗോ എയര്‍ വക്താവ് പത്രക്കുറിപ്പില്‍ പറഞ്ഞു.