Sorry, you need to enable JavaScript to visit this website.

അധ്യാപികയുടെ മരണം കൊലപാതകം; സഹഅധ്യാപകന്‍ അറസ്റ്റില്‍

മഞ്ചേശ്വരം- കാസര്‍കോട് മിയാപദവില്‍ അധ്യാപിക രൂപശ്രീയുടെ ദുരൂഹ മരണം കൊലപാകതമാണെന്ന് തെളിഞ്ഞു. സഹഅധ്യാപകന്‍ വെങ്കിട്ട രമണ കാരന്തരയെ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകനെ വെളളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.

മഞ്ചേശ്വരം മിയാപദവ് എച്ച്എസ്എസിലെ രൂപശ്രീയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ ബന്ധുക്കള്‍ ഇതു തള്ളിക്കളഞ്ഞിരുന്നു. മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.  എന്നാല്‍ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഇല്ലാതിരുന്നതും മുടി മുറിഞ്ഞ അവസ്ഥയിലായതുമാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് ബന്ധുക്കളെ എത്തിച്ചത്.

രൂപശ്രീയെ ശല്യം ചെയ്തിരുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന അധ്യാപകനെയാണ്  മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  ഇയാളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു.

 

Latest News