ജമ്മു- ഭീകരരെ സഹായിച്ചതിന് അറസ്റ്റിലായ ഡി.എസ്.പി ദവീന്ദര്‍ സിംഗിനേയും മറ്റു പ്രതികളേയും കോടതി 15 ദിവസത്തെ എന്‍.ഐ.എ. കസ്റ്റഡിയില്‍വിട്ടു.
രണ്ട് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരവാദികളെ ജമ്മു കശ്മീരില്‍നിന്നു പുറത്തേക്കു പോകാന്‍ സഹായിക്കുന്നതിനിടെയാണ് ദവീന്ദര്‍ പിടിയിലായത്. ദവീന്ദറിനൊപ്പം അറസ്റ്റിലായ രണ്ട് ഭീകരവാദികള്‍, മറ്റു രണ്ടു കൂട്ടാളികള്‍, ഭീകരവാദികളില്‍ ഒരാളുടെ സഹോദരന്‍ എന്നിവരെയും കോടതി എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. അഞ്ചുപേരെയും വിശദമായി ചോദ്യംചെയ്യുന്നതിന് പതിനഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍.ഐ.എ. ആവശ്യപ്പെട്ടിരുന്നു. മുഖം മറച്ച നിലയില്‍, ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് അഞ്ചുപേരെയും കോടതിയില്‍ ഹാജരാക്കിയത്.