അഹമ്മദാബാദ്- ഗുജറാത്തിലെ സാവ്‌ലി മണ്ഡലം എംഎല്‍എ കേതന്‍ ഇനാംദാര്‍ രാജിവെച്ചതിനെ പിറകെ ബിജെപിയില്‍ രാജി പ്രവാഹം. സാവ്‌ലി മണ്ഡത്തിലെ നഗരസഭ, താലൂക്ക് പഞ്ചായത്ത് ഘടകങ്ങളിലെ ബിജെപി നേതാക്കളാണ് ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ചത്.
മുനിസിപ്പല്‍ അദ്ധ്യക്ഷന്‍ കെഎച്ച് സേഥ്, ഉപാദ്ധ്യക്ഷന്‍ ഖ്യാതി പട്ടേല്‍ എന്നിവരുള്‍പ്പെടെ 23 അംഗങ്ങളും താലൂക്ക് പഞ്ചായത്തിലെ 17 അംഗങ്ങളുമാണ് രാജിവെച്ചത്.
മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും തന്റെ മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും ചെലുത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇനാംദാറിന്റെ രാജി.