മുംബൈ- മുകേഷ് അംബാനിയുടെ വസതി ആന്റിലിയയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ഗുജറാത്ത് ജുനഗദ് സ്വദേശി ദേവദന്‍ ബകോത്ര എന്ന മുപ്പത്തിയൊന്നുകാരനാണ് ് വെടിയേറ്റ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് സംഭവം.ആന്റിലിയ ബംഗ്ലാവിന്റെ പുറത്ത് സുരക്ഷാ ചുമതലയുള്ളയാളാണ് കൊല്ലപ്പെട്ടത്. അബദ്ധവശാല്‍ തോക്കില്‍നിന്ന് വെടിയുതിര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആന്റിലിയയുടെ പെഡാര്‍ റോഡിലെ സെക്യൂരിറ്റി പോസ്റ്റില്‍ വെച്ചാണ് അപകടം നടന്നത്. രണ്ട് വെടിയുണ്ടകളാണ് അദേഹത്തിന്റെ നെഞ്ചില്‍ തുളച്ചുകയറിയിറിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് വിവരം.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ദേവേന്ദ്ര ബകോത്രയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. ഗമാദേവി പോലീസ് സ്‌റ്റേഷനില്‍ അപകട മരണത്തിന് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി പോലിസ് അറിയിച്ചു.