Sorry, you need to enable JavaScript to visit this website.

താജ്മഹൽ ശവകുടീരമാണോ അതോ ശിവ ക്ഷേത്രമോ? കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് വിവരാവകാശ കമ്മീഷൻ

ന്യൂദൽഹി മുഗൾ ചക്രവർത്തി ശാജഹാൻ പത്‌നി മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച ആഗ്രയിലെ താജ്മഹൽ ഒരു ശവകൂടീരമാണോ അതോ ചിലർ അവകാശപ്പെടുന്ന പോലെ ഒരു രജപുത് രാജാവ് ഷാജഹാനു സമ്മാനിച്ച ശിവ ക്ഷേത്രമാണോ എന്നതു സംബന്ധിച്ച ചരിത്രം വ്യക്തമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ സാംസ്‌കാരിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ചരിത്രകാരന്മാരെന്ന് അവകാശപ്പെട്ട് രംഗത്തുന്ന വന്ന ചിലർ ഉയർത്തിയതും വിവിധ കോടതി കേസുകളിൽ നിലനിൽക്കുന്നതുമായ ഈ ചോദ്യം വിവരാവകാശ നിയമപ്രകാരമാണ് കമ്മീഷന്റെ മുന്നിലെത്തിയത്. പന്ത് കമ്മീഷൻ സർക്കാരിന്റെ കോർട്ടിലേക്ക് തട്ടിയിരിക്കുകയാണിപ്പോൾ.

 

ലോകാത്ഭുതങ്ങളിലൊന്നായി എണ്ണുന്ന ഈ സ്മാരക കുടീരം സംബന്ധിച്ച സംശയങ്ങൾക്ക് ഒരു മറുപടി നൽകി ഈ വിവാദം ഉടൻ അവസാനിപ്പിക്കണമെന്ന് വിവരാവകാശ കമ്മീഷണർ ശ്രീധർ ആചാര്യുലു ഈയിടെ ഉത്തരവിട്ടിരുന്നു. ചരിത്രകാരനെന്ന് പരിചയപ്പെടുത്തുന്ന പി.എൻ ഓക്കിന്റേയും അഭിഭാഷകൻ യോഗേഷ് സക്‌സേനയുടേയും വാദങ്ങളെ കുറിച്ചും മന്ത്രാലയം നിപലാട് വ്യക്തമാക്കണം.

 ഇതു സംബന്ധിച്ച ചില കേസുകൾ സുപ്രീം കോടതി ഉൾപ്പെടെ വിവിധ കോടതികൾ നേരത്തെ തള്ളിയതാണ്. ചിലത് ഇപ്പോഴും തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. ഇവയിൽ ചില കേസുകളിൽ കക്ഷിയായ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപിച്ച സത്യവാങ്മൂലങ്ങൾ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പക്കൽ ഉണ്ടാകും. ഈ രേഖകൾ വച്ച് മറുപടി നൽകണമെന്നാണ് ആചാര്യുലു ആവശ്യപ്പെട്ടിരിക്കുന്നത്.
 

Latest News