കറാച്ചി- പാക്കിസ്ഥാനിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും വിവാഹമോചനങ്ങള്‍ക്കും കാരണം ബോളിവുഡ് ചിത്രങ്ങളെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാനിലെ യൂട്യൂബേഴ്‌സിനോട് സംവദിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ബോളിവുഡ് സിനിമകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നറ്റത്തിയത്. ഹോളിവുഡ് ചിത്രങ്ങളേയും ഇമ്രാന്‍ വിമര്‍ശിച്ചു.
മൊബല്‍ ഫോണ്‍ വ്യാപിച്ചതോടെ ഇന്നത്തെ കുട്ടികള്‍ക്ക് ഇന്നുവരെ ലഭിക്കാത്ത വിവരങ്ങളാണ് ലഭിക്കുന്നത്. ഈയൊരു സാഹചര്യം വലിയ വെല്ലുവിളിയാണ്. കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്നുപയോഗവും ലൈംഗിക കുറ്റകൃത്യങ്ങളും വ്യാപിക്കുകയാണ്. ചൈല്‍ഡ് പോണോഗ്രഫി പാക്കിസ്ഥാനില്‍ വ്യാപകമായിരുന്നെന്നും താന്‍ അധികാരത്തിലെത്തിയതിന് ശേഷം സാഹചര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പുറത്തുനിന്നു വരുന്ന സിനിമകളുടെ ഉള്ളടക്കമാണ് പാക്കിസ്ഥാനിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കാരണം.ബോളിവുഡും ഹോളിവുഡും പാക്കിസ്ഥാന്‍ ജനത അനുകരിക്കുകയും ഇത് വഴി കുടുംബബന്ധങ്ങള്‍ ശിഥിലാകുകയും ചെയ്യുന്നു. ഇത് കൂടുതല്‍ വിവാഹമോചനങ്ങളിലെക്ക് നയിക്കുന്നതായും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.