കോഴിക്കോട്- മുസ്ലിംലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തില്‍ മുസ്ലിംതീവ്രവാദം വളരാത്തതെന്ന് സംവിധായകന്‍ ജോയ് മാത്യു. പൗരത്വനിയമഭേദഗതിക്ക് എതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നടത്തുന്ന ഉപവാസ സമരത്തിലാണ് അദേഹത്തിന്റെ പ്രസ്താവന. എന്തുകൊണ്ടാണ് മുസ്ലിംലീഗ് എന്ന് താന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഈ മുസ്ലിം എന്ന പേരില്ലായിരുന്നുവെങ്കില്‍ ഇത് അതിമനോഹരമായ പാര്‍ട്ടിയാകുമായിരുന്നു.
ഈ ലീഗുള്ളതുകൊണ്ടാണ് ഇവിടെ മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് വളരാന്‍ സാധിക്കാത്തത്. ലീഗില്ലായിരുന്നുവെങ്കില്‍ കേരളം ഇന്ന് കാണുന്ന സ്ഥിതിയിലായിരിക്കില്ലെന്നും പൈശാചികമായ ഭരണക്രമത്തിലേക്ക് ജനങ്ങളെ തള്ളിവിടുന്ന, ഫാസിസത്തേക്ക് അപ്പുറം പോകുന്ന നരഹത്യയിലേക്ക് കൊണ്ടുപോകുന്ന ഒരു തീവ്രവാദത്തെ നാം ആശ്ലേഷിച്ചേനെ. ബാഫഖി തങ്ങളും സി എച്ചും ഒക്കെ പടുത്തുയര്‍ത്തിയ ഈ ഒരു പ്രസ്ഥാനമുള്ളതുകൊണ്ട് മാത്രമാണ്, മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാതെ പോയത്. അവരുടെ നുഴഞ്ഞുകയറ്റമായിരിക്കും നമ്മള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. അതിനെ നിങ്ങള്‍ ചെറുക്കുമെന്ന് തനിക്ക് അറിയാമെന്നും ജോയ് മാത്യു പറഞ്ഞു