ദല്‍ഹി: വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയില്‍ ജഹാംഗീര്‍പുരിയില്‍ സ്ത്രീയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.പൂജ(36) ഹര്‍ഷിദ് (12)എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകിയെ കുറിച്ചോ കുറ്റകൃത്യം നടത്താനുള്ള പ്രേരണയെന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.ജഹാംഗീര്‍ കെ ബ്ലോക്കിലെ താമസക്കാരാണ് സമീപത്തെ വീട്ടില്‍ ദുര്‍ഗന്ധം വമിക്കുന്ന വിവരം അറിയിക്കാന്‍ പോലീസുകാരെ വിളിച്ചത്.
വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കൊലപാതകത്തിന് മുമ്പ് ക്രൂരമായി ഇരുവരും മര്‍ദ്ദിക്കപ്പെട്ടിരുന്നുവെന്ന് പോലിസ് അറിയിച്ചു.രണ്ട് മൂന്ന് ദിവസമെങ്കിലും മൃതദേഹത്തിന് പഴക്കമുണ്ട്. പൂജയുടെ ഭര്‍ത്താവ് രണ്ട് കൊല്ലം മുമ്പാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ഇവരെ സന്ദര്‍ശിച്ച എല്ലാവരെ കുറിച്ചും അന്വേഷിക്കുകയാണ് പോലിസ്. അയല്‍വാസികള്‍ പറഞ്ഞാണ് സംഭവം അറിഞ്ഞതെന്ന് പൂജയുടെ മാതാവ് പോലിസിന് മൊഴിനല്‍കി.മൃതദേഹം പോസ്‌മോര്‍ട്ടത്തിന് അയച്ചതായി പോലിസ് പറഞ്ഞു.