സൂറത്ത്- മക്കളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വധുവിന്റെ മാതാവ് വരന്റെ പിതാവിനൊപ്പം ഒളിച്ചോടി. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം നടന്നത്. ഫെബ്രുവരിയിലാണ് ഇരുവരുടെയും മക്കള്‍ തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹത്തിനായി ഒരുങ്ങിയതായിരുന്നു ബന്ധുക്കളും മിത്രങ്ങളും. ഇതിനിടെ
വധുവിന്റെ അമ്മയും വരന്റെ അച്ഛനും ചെറുപ്പ കാലത്തെ പ്രണയം പുതുക്കുകയായിരുന്നു എന്നവിവരം ആര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍, മക്കളുടെ വിവാഹത്തിന് വെറും പത്ത് ദിവസം മാത്രം ശേഷിക്കെയാണ് ആ സംഭവം അരങ്ങേറിയത്. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വരന്റെ 48 കാരനായ പിതാവ് വധുവിന്റെ 46 കാരിയായ മാതാവിനൊപ്പം ഒളിച്ചോടിയത്!
വരന്റെ പിതാവിന്റെ ചെറുപ്പം മുതലുള്ള സുഹൃത്താണ് വധുവിന്റെ അമ്മയെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല ഇരു കൂട്ടരും അയല്‍ വാസികളുമായിരുന്നു. ഇരുവരെയും കഴിഞ്ഞ പത്ത് ദിവസമായി കാണുന്നില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടിയതോടെ വരനും വധുവും വെട്ടിലായി. ഏതായാലും കല്യാണ ഒരുക്കങ്ങള്‍ക്കിടെ നടന്ന ഈ ട്വിസ്റ്റിനെ തുടര്‍ന്ന് വിവാഹം റദ്ദു ചെയ്യേണ്ടി വന്നിരിക്കുകയാണ് ഇരു വീട്ടുകാര്‍ക്കും.