കേരള മുസ്ലിംകളെ പ്രകീര്‍ത്തിച്ച് തസ്ലീമാ നസ്‌റീന്‍

കോഴിക്കോട്- കേരളത്തിലെ മുസ്ലിംകളെ പ്രശംസിച്ചുകൊണ്ട് വിവാദ എഴുത്തുകാരി തസ്ലീമ നസ്‌റീന്റെ ട്വീറ്റ്.

ഏതാനും ദിവസങ്ങള്‍ കേരളത്തിലായിരുന്നുവെന്നും മുസ്ലിംകള്‍ കൂടുതലുള്ള കണ്ണൂരും കോഴിക്കോടും സന്ദര്‍ശിച്ചുവെന്നും ഒറ്റ മോശം അനുഭവം പോലും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

മുസ്ലിംകളായ പുരുഷന്മാരും സ്ത്രീകളെ ആദരവോടെ തന്നെ കാണാനെത്തുകയായിരുന്നു. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അറിയാവുന്നവരാണ് അവരെന്നും  തസ്ലീമ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ട് കേരള ലിറ്റററി ഫെസ്റ്റിവലില്‍ തസ്ലീമ പങ്കെടുത്തിരുന്നു.

ഇസ്ലാമിനേയും പ്രവാചകനേയും വിമര്‍ശിക്കുന്ന വിവാദ കൃതികളിലുടെ കുപ്രസിദ്ധയായ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമക്ക് ഇന്ത്യ പൗരത്വം നല്‍കിയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത് വിവാദമായിരുന്നു.

യഥാര്‍ഥത്തില്‍ സ്വീഡിഷ് പൗരത്വമുള്ള തസ്ലീമ താമസ വിസയിലാണ് ഇന്ത്യയില്‍ തങ്ങുന്നത്.

 

Latest News