ന്യൂദൽഹി- മലയാളി വ്യവസായിയും റോബർട്ട് വദ്രയുടെ ബിസിനസ് പങ്കാളിയും സി.സി തമ്പിയെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു. 20018ലെ ഒ.എൻ.ജി.സിയുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് അറസ്റ്റ്. 1000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ദൽഹിയിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റു ചെയ്തത്. റോബർട്ട് വദ്രയുമായി ബന്ധപ്പെട്ട പണമിടപാട് കേസുകളുമായി ബന്ധപ്പെട്ട് സി. സി തമ്പിയെ ഇതിനു മുമ്പും ചോദ്യം ചെയ്തിരുന്നു.
റോബർട്ട് വദ്രയുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന വ്യക്തികൂടിയാണ് ഹോളിഡേയ്‌സ് ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയായ തമ്പി.
2016ൽ വൻതുകയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ തമ്പിയെ നേരത്തെയും എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.