അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ നിരക്ക് കുറഞ്ഞു

മുംബൈ-തുടര്‍ച്ചയായി അഞ്ചാം ദിവസവും മെട്രോ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ നിരക്ക് കുറഞ്ഞു. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളില്‍ ഇന്ന് 10-20 പൈസയാണ് പെട്രോള്‍, ഡീസല്‍ നിരക്കില്‍ കുറഞ്ഞത്.
ദല്‍ഹിയില്‍ പെട്രോള്‍ നിരക്ക് ലിറ്ററിന് 74.98 രൂപയായും ഡീസല്‍നിരക്ക് 68.26 രൂപയായും കുറഞ്ഞതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. മുംബൈയില്‍ പെട്രോള്‍,ഡീസല്‍ വില യഥാക്രമം 80.58 രൂപയായും 71.57 രൂപയായുമാണ്. ചെന്നൈയില്‍ 77.89, 72.13 എന്നിങ്ങനെയാണ് നിരക്ക്.

 

Latest News