Sorry, you need to enable JavaScript to visit this website.

സമരക്കാരുടെ കബിളിപ്പുതപ്പ് മോഷണം; ആരോപണം തള്ളി പോലീസ്,നടപടികളിലൂടെ പിടിച്ചെടുത്തതെന്ന് ന്യായീകരണം


ലഖ്‌നൗ- പൗരത്വഭേദഗതി പ്രതിഷേധക്കാരുടെ കബിളിപ്പുതപ്പുകളും ഭക്ഷണവും മോഷ്ടിച്ചതല്ലെന്നും നിയമനടപടികളിലൂടെ പിടിച്ചെടുത്തതാണെന്നും ന്യായീകരിച്ച് ലഖ്‌നൗ പോലീസ്. കുപ്രചരണം നടത്തരുത്. നടപടികളിലൂടെ കബിളിപ്പുതപ്പ് പിടിച്ചെടുത്തതാണെന്ന് പോലീസ് വ്യക്തമാക്കി. പോലീസുകാരന്‍ പ്രതിഷേധക്കാരുടെ ഭക്ഷണപൊതികളും പുതപ്പുകളും എടുത്തുകൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ ഒരാള്‍ പകര്‍ത്തിയിരുന്നു. പോലീസുകാരില്‍ ചിലര്‍ ഹെല്‍മറ്റ് ധരിച്ചാണ് ഈ 'മോഷണം' നടത്തിയത്. ഇതിനെതിരെ 'കബിളി കള്ളന്‍മാര്‍' എന്ന ഹാഷ്ടാഗും ലഖ്‌നൗ പോലീസിന് എതിരെ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇത് തള്ളിയാണ് ഇവര്‍ രംഗത്തെത്തിയത്. അമ്പതോളം വനിതകള്‍ ക്ലോക്ക് ടവറിന് മുമ്പില്‍ പൗരത്വഭേദഗതിക്ക് എതിരെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളും പങ്കെടുത്ത പ്രതിഷേധ സമരം കാണാന്‍ നിരവധിയാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ഇതിനിടെയാണ് പ്രതിഷേധക്കാരുടെ ഭക്ഷണപൊതികളും കബിളിപ്പുതപ്പുകളും മോഷണം പോയത്. എന്നാല്‍ പോലീസ് മോഷ്ടിക്കുന്ന ദൃശ്യം ആളുകള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം നിഷേധിച്ച് ലഖ്‌നൗ പോലീസ് രംഗത്തെത്തിയത്.

 

 

Latest News