മംഗളൂരു- ഭരണഘടനയുടെ ആശയം തന്നെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ യുവജനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും രാജ്യത്തെമ്പാടും നടക്കുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭം സ്വാതന്ത്ര്യസമരത്തിന്റെ രൂപം കൈവരിക്കുകയാണെന്നും മുന്‍ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹിം പറഞ്ഞു.
രാജ്യം നേരിടുന്ന സുപ്രധാന വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവാദ നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ സാധിക്കാരതിക്കെയാണ് കൂടുതല്‍ പേരെ രാജ്യത്തേക്ക് ക്ഷണിക്കുന്നതെന്നും മോഡിയും അമിത് ഷായും ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കുകയാണെന്നും സി.എം.ഇബ്രാഹിം പറഞ്ഞു.