ന്യൂദല്‍ഹി- നിര്‍ഭയാ കേസ് പ്രതികളുടെ വധശിക്ഷ ഉറപ്പായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളി.മുകേഷ് സിങിന്റെ ദയാഹര്‍ജി കേന്ദ്രആഭ്യന്തരമന്ത്രാലയം പ്രസിഡന്റിന് കൈമാറിയിരുന്നു. എന്നാല്‍ ദയാഹര്‍ജി തള്ളണമെന്ന് മന്ത്രാലയം രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിന് ദല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുകേഷ് സിങ് ദയാഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജി തള്ളിയതോടെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കും. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലുപ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.