മുംബൈ- അന്ധേരിയില്‍ വന്‍ പെണ്‍വാണിഭ സംഘത്തെ റെയ്ഡില്‍ പിടിച്ച് പോലീസ്. അന്ധേരി സിറ്റി പോലീസാണ് ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട റാക്കറ്റുകളെ വലയിലാക്കിയത്. ടിവി,സീരിയല്‍ താരങ്ങള്‍,പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും അടക്കമുള്ള മൂന്ന് പെണ്‍കുട്ടികളെ പോലീസ് റാക്കറ്റിന്റെ വലയില്‍ നിന്ന് രക്ഷപ്പെടുത്തി.ഇടനിലക്കാരിയായ പ്രവര്‍ത്തിച്ച പ്രിയ ശര്‍മയെന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്എസ് ബ്രാഞ്ച് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സന്ദേഷ് റെവാലെ പറഞ്ഞു, ''പ്രിയ ശര്‍മ്മ കണ്ടിവാലി ഈസ്റ്റില്‍ ടൂറിസ്റ്റ് ആന്റ് ട്രാവല്‍ ഏജന്‍സി നടത്തിപ്പികാരിയാണ്.
രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ വനിതാ നടിയും ഗായികയുമാണ്. ''സദ്ദാന്‍ ഇന്ത്യ'' ടിവി ക്രൈം ഷോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റൊരാള്‍ മറാത്തി സിനിമയിലും സീരിയലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തയാള്‍ ഒരു വെബ് സീരീസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും റെവാലെ കൂട്ടിച്ചേര്‍ത്തു.
പ്രിയ ശര്‍മയ്ക്കെതിരെയാണ് കുറ്റം രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.