Sorry, you need to enable JavaScript to visit this website.

രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് എതിരെ നടപടി: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി


മുംബൈ- രാഹുല്‍ഗാന്ധിയ്ക്ക് എതിരായി മോശം പരാമര്‍ശം നടത്തിയ മുബൈ യൂനിവേഴ്‌സിറ്റി ഫാക്കല്‍റ്റി അംഗത്തിനെതിരെ ഉടന്‍ നടപടിയെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. 'സവര്‍ക്കര്‍'പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്ന വീഡിയോ അക്കാദമി ഓഫ് തീയേറ്റര്‍ ആര്‍ട്‌സ് ഓഫ് എംയുവിന്റെ ഡയറക്ടര്‍ കൂടിയായ യോഗേഷ് സോമന്‍ പോസ്റ്റ് ചെയ്തത് നേരത്തെ വിവാദമായിരുന്നു.ഇദേഹത്തെ നിര്‍ബന്ധിതാവധിക്ക് പറഞ്ഞയച്ചതായി സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇയാള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍കൂടിയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം. രാഹുല്‍ഗാന്ധിക്ക് എതിരായി നിന്ദ്യമായ പ്രസ്താവനയാണ് പ്രൊഫസര്‍ സോമന്‍ നടത്തിയത്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ഇത്തരം രാഷ്ട്രീയ വിഷയങ്ങളില്‍ ആളുകളെ അപമാനിക്കാതിരിക്കലുമാണ് ഒരു പ്രൊഫസര്‍ ചെയ്യേണ്ടതെന്നും അനില്‍ദേശ്മുഖ് പറഞ്ഞു. കോണ്‍ഗ്രസ് അഫിലിയേറ്റഡ് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ) യും മറ്റ് സ്ഥാപനങ്ങളും  സോമനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
 

Latest News