മുംബൈ- മെട്രോസ്‌റ്റേഷനില്‍ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കോര്‍പ്പറേറ്റ് മുതലാളിയുടെ മര്‍ദ്ദനം. മഹാരാഷ്ട്രയിലെ വിക്രാന്ത് ചവാന്‍ എന്നയാളാണ് മാധ്യമപ്രവര്‍ത്തകയെ മര്‍ദ്ദിച്ചത്. സംഭവം വിവരിച്ചുകൊണ്ട് ജേണലിസ്റ്റ് തന്നെ വീഡിയോ അടക്കം നിരവധി ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. വിക്രാന്ത് ചവാന്‍ മെട്രോ സ്‌റ്റേഷനില്‍ ബഹളം വെച്ചുകൊണ്ടിരിക്കുകയും ജീവനക്കാരെ ചീത്തവിളിക്കുകയുമൊക്കെയായിരുന്നു.സംഭവം തുടര്‍ന്നപ്പോള്‍ മാന്യമായ രീതിയില്‍ താന്‍ ഇടപെടുകയായിരുന്നുവെന്നും ബഹളം വെക്കാതിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അവരുടെ ട്വീറ്റ് പറയുന്നു. താന്‍ ഒരു കോര്‍പ്പറേറ്റാണെന്നും തന്നോട് കളിക്കാന്‍ ആയിട്ടില്ലെന്നുമൊക്കെ വിളിച്ചുപറയുന്നത് വീഡിയോയില്‍ കാണാം. പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചതിനാണ് ഇയാള്‍ തന്നെ മര്‍ദ്ദിച്ചതെന്നും അവര്‍ പറഞ്ഞു
I decided to intervene, and asked Chavan politely to calm down. His voice grew louder, he said "Tu ja yahan se. Mein Vikrant Chavan hun. Corporator". At that point we decided to make a video. Chavan got violent, hit my hand to stop the video. (3) @INCIndia @INCMaharashtra pic.twitter.com/9L1wzcAN6M
— Tabassum (@tabassum_b) January 15, 2020
.