ന്യൂദൽഹി- ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി. ബുധനാഴ്ചയാണ് ആസാദിന് ദൽഹി കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ യുപി പോലിസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഗാസിയാബാദ് കോടതി അനുവദിച്ച ജാമ്യ ഉത്തരവ് തിഹാർ ജയിലിൽ എത്തിക്കുന്നത് വൈകിച്ചതാണ് ജാമ്യം വൈകിയത്. പൗരത്വനിയമത്തിനെതിരെ ദൽഹി ജുമാ മസ്ജിദിന് മുന്നിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതിനാണ് ചന്ദ്രശേഖർ ആസാദിനെ ജയിലിൽ അടച്ചത്. ഒരുമാസം ദൽഹിയിൽ പ്രവേശിക്കരുതെന്ന ഉപാധിയിൽ ബുധനാഴ്ചയാണ് ആസാദിന് ജാമ്യം അനുവദിച്ചത്.