ന്യൂദൽഹി- സൈനിക ഭീകരൻ ദാവീന്ദർ സിംഗിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും മൗനം വെടിയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ മോഡിയും സംഘവും മൗനം പാലിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പുൽവാമ ആക്രമണത്തിൽ ദാവീന്ദർ ിസംഗിന്റെ പങ്കും വെളിച്ചത്തുവരണം. എത്ര ഭീകരരെയാണ് ദാവീന്ദർ സിംഗ് സഹായിച്ചതെന്നും ദാവീന്ദറിനെ ആരാണ് സംരക്ഷിക്കുന്നതെന്നും അറിയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ദാവീന്ദറിനെതിരായ കേസിൽ ആറുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.