ശ്രീനഗര്‍- റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ജയ്ഷ് ഇ മുഹമ്മദ് സംഘത്തെ അറസ്റ്റ് ചെയ്തതായി ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ അറസ്റ്റിലായ അഞ്ച് ഭീകരില്‍നിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. ഹസ്രത്ബാൽ നിവാസികളായ ഐജാസ് അഹമ്മദ് ഷെയ്ഖ്, ഉമർ ഹമീദ് ഷെയ്ക്ക്, ഇംതിയാസ് അഹമ്മദ് ചിക്ല, സാഹിൽ ഫാറൂഖ് ഗോജ്രി, നസീർ അഹമ്മദ് മിർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആയുധങ്ങൾ, വാക്കി ടോക്കികൾ, ചാവേര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന ബോംബുകളും ബോൾ ബെയറിങ്ങുകള്‍, ബോഡി വെസ്റ്റ്, കൂടാതെ ഡിറ്റണേറ്ററുകൾ, ജെലാറ്റിൻ സ്റ്റിക്കുകൾ, സ്ഫോടകവസ്തുക്കൾ തയ്യാറാക്കുന്ന നൈട്രിക് ആസിഡ് കുപ്പികൾ എന്നിവയും ഇവരില്‍നിന്ന് കണ്ടെടുത്തു. അടുത്തിടെ ഹസ്രത്ബാൽ പ്രദേശത്ത് നടന്ന രണ്ട് ഗ്രനേഡ് ആക്രമണത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.