ലണ്ടന്‍-ഡബ്ലിനില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കി രണ്ടിടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 17 വയസുള്ള കീന്‍ മുള്‍റെഡി വുഡ്‌സ് എന്ന കുട്ടിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. ജനുവരി 12 ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കീന്‍ മുള്‍റെഡി വുഡ്‌സിനെ കോ ലൗത്തിലെ ഡ്രോഗ്‌ഹെഡയില്‍ നിന്നും കാണാതാകുന്നത്. തിങ്കളാഴ്ച വൈകുന്നേരം ഡബ്ലിന്‍ കുക്ക്‌ലോക്കിലെ ഹൗസിംഗ് എസ്‌റ്റേറ്റില്‍ നിന്ന് ഒരു സംഘം കൗമാരക്കാരാണ് 17കാരന്റെ വെട്ടിമുറിച്ച മൃതശരീരത്തിന്റെ കുറെ ഭാഗങ്ങള്‍ ആദ്യം കണ്ടത്. ബുധനാഴ്ച രാവിലെ ഡബ്ലിനിലെ ഡ്രംകോണ്‍ട്രയില്‍ ഒരു കാര്‍ കത്തിയെരിയുന്നതായി വിവരം ലഭിച്ച് ഫയര്‍ ബ്രിഗേഡ് എത്തിയപ്പോഴാണ് ഇതിനകത്ത് നിന്നും കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച കണ്ടെത്തിയ ശരീരഭാഗങ്ങള്‍ കീന്‍ മുള്‍റെഡി വുഡ്‌സിന്റേത് തന്നെയെന്ന് ഫോറന്‍സിക് സയന്‍സ് അയര്‍ലണ്ട് സ്ഥിരീകരിച്ചു. കത്തിയെരിഞ്ഞ കാറില്‍ നിന്നും ലഭിച്ച ശരീരഭാഗങ്ങള്‍ കീനിന്റേതാണെന്ന് ഉറപ്പിക്കാന്‍ പരിശോധനകള്‍ നടന്നുവരികയാണ്. 'കീന്‍ 17കാരനായ ജുവനൈലാണ്, ഞായറാഴ്ച കാണാതായ കീനിന്റെ ശരീരഭാഗങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു കുട്ടിക്ക് നേരെ നടന്ന ഈ ക്രൂരത ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കളിയില്ല. നടന്നിട്ടുള്ള അക്രമങ്ങള്‍ ഞെട്ടിക്കുന്നതാണ്', ഡിറ്റക്ടീവുമാര്‍ പറഞ്ഞു.
മയക്കുമരുന്ന് സംഘങ്ങളാണ് കൊലയ്ക്കു പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ പ്രദേശത്തെ ഒരു വീട് സീല്‍ ചെയ്തിട്ടുണ്ട്. കുട്ടിക്ക് നേരെ നടന്നത് അതിക്രൂരവും, പൈശാചികവുമായ ആക്രമണമെന്നാണ് പോലീസ് പറഞ്ഞത്. കൊലയാളികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.