ന്യൂദല്‍ഹി- തന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ് മദ് പട്ടേല്‍ ഉദ്വേഗങ്ങള്‍ക്കൊടുവില്‍ വീണ്ടും രാജ്യസഭയിലേക്ക് ജയിച്ചു കയറിയതോടെ വലിയ ആശ്വാസമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചു. ഈ വിജയത്തിന് നന്ദി ദൈവത്തിനാണെന്നും അവര്‍ പറഞ്ഞു. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് വലിയ ടെന്‍ഷന്‍ ആയിരുന്നെന്നും അവര്‍ തുറന്നു പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉചിതമായ നീക്കത്തിലൂടെയാണ് കോണ്‍ഗ്രസിനു ജയിക്കാനായത്. ജയിക്കാന്‍ 44 വോട്ടുകളാണ് അഹ് മദ് പട്ടേലിന് വേണ്ടിയിരുന്നത്. അദ്ദേഹം 44 വോട്ടുകള്‍ നേടുകയും ചെയ്തു.
ഗുജറാത്തിലെ സാഹചര്യങ്ങളെ കുറിച്ചു പ്രതികരിക്കാന്‍ സോണിയ തയാറായില്ല. തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച് നേരത്തെ പ്രതികരിച്ചിട്ടുണ്ടൊന്നായിരുന്