മുസഫറാബാദ്- പാക്കിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ച്ചയിൽ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. മരിച്ചവരിൽ 76 പേരും പാക്കധീന കശ്മീരിൽനിന്നുള്ളവരാണ്. പതിനാലു പേരുടെ മൃതദേഹം ഇതോടകം കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേനയാണ് ഇക്കാര്യം അറിയിച്ചത്. നീലം വാലി താഴ്‌വരയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. നിരവധി വീടുകൾ തകരുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകളുടെ മുകളിലേക്കടക്കം കനത്ത മഞ്ഞുവീഴ്ചയാണുണ്ടായത്. കാലാവസ്ഥ മോശമായി തുടരുമെന്നാണ് പ്രവചനം. പരിക്കേറ്റവരെ മുസഫറാബാദിലെ ആശുപത്രിയിൽ കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ സന്ദർശിച്ചിരുന്നു.