മുംബൈ- ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും ഉപയോക്താക്കള്‍ക്ക് സൗകര്യം നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകളോടും കാര്‍ഡുകള്‍ നല്‍കുന്ന മറ്റു കമ്പനികളോടും ആവശ്യപ്പെട്ടു.
കാര്‍ഡുകളിലൂടെയുള്ള ഇടപാടുകളുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചിരിക്കെ, കാര്‍ഡുകള്‍ ഇഷ്യു ചെയ്യുമ്പോഴും പുതുക്കുമ്പോഴും ഇന്ത്യയിലെ എ.ടി.എമ്മുകളിലും പോയന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) ഉപകരണങ്ങളിലും മാത്രം ഉപയോഗിക്കാന്‍ പറ്റുന്നതായിരിക്കണമെന്ന് ആര്‍.ബി.ഐ നിര്‍ദേശിച്ചു.
കാര്‍ഡ് സമര്‍പ്പിക്കേണ്ട ആഭ്യന്തര, രാജ്യാന്തര ഇടപാടുകള്‍, കാര്‍ഡ് സമര്‍പ്പിക്കേണ്ടതില്ലാത്ത അന്തര്‍ദേശീയ ഇടപാടുകള്‍ തുടങ്ങി ആവശ്യമായ ഓണ്‍ലൈന്‍ ഇടപാടുകള്‍ മാത്രം തെരഞ്ഞെടുക്കാന്‍ ഉപയോക്താവിന് സൗകര്യം നല്‍കണമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ പറയുന്നു.