ജമ്മു- ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ മൊബൈല്‍,ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഭാഗികമായി പിന്‍വലിച്ചു. ജമ്മു,സംബാ,കത്‌വ,ഉദ്ദംപൂര്‍,റേയ്‌സ് ജില്ലകളില്‍ 2ജി നെറ്റ് വര്‍ക്ക് ലഭ്യമായി തുടങ്ങും. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണം തുടരാനാണ് തീരുമാനം.അവശ്യ സേവനങ്ങളില്‍ ബ്രോഡ്ബാന്റ് പുന:സ്ഥാപിക്കാനും ആശുപത്രികള്‍,ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ബ്രോഡ് ബാന്റ് സ്ഥാപിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളൂ. ജനുവരി 15 മുതല്‍ ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.ഓഗസ്റ്റില്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ്,മൊബൈല്‍ സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.