അച്ഛന്റെ തോക്ക് ഉപയോഗിച്ച് ടിക് ടോക്  വീഡിയോ,  അബദ്ധത്തില്‍ വെടിയേറ്റ് 17കാരന് ദാരുണാന്ത്യം

ബറേലി-സൈനികനായ അച്ഛന്റെ തോക്ക് ഉപയോഗിച്ച് ടിക്‌ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 18കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മുധിര ബീകംപൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. പ്ലസ് ടു വിദ്യര്‍ത്ഥിയായ കേശവ് കുമാറാണ് തോക്ക് ഉപയോഗിച്ച് ടിക്‌ടോക് വീഡിയോ പകര്‍ത്തുന്നതിനിടയില്‍ മരിച്ചത്.
സ്‌കൂള്‍വിട്ട് വീട്ടിലെത്തിയ വിദ്യാര്‍ത്ഥി അമ്മയുടെ പക്കല്‍ നിന്നും നിര്‍ബന്ധ പൂര്‍വം സൈനികനായ അച്ഛന്റെ തോക്ക് വാങ്ങുകയായിരുന്നു. തോക്ക് മകന് നല്‍കിയ ശേഷം അടുക്കളയില്‍ ജോലികള്‍ക്കായി പോയ അമ്മ വെടിയൊച്ച കേട്ട് ഓടിയെത്തിയപ്പോള്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ കേശവിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കേശവിനെ ബറേലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടിലെ ചുമരില്‍ പതിച്ചിരുന്ന തോളില്‍ തോക്കേന്തി നില്‍ക്കുന്ന പട്ടാളക്കാരനെ അനുകരിച്ച് വീഡിയോ പകര്‍ത്തുന്നതിനിടെയാണ് അപകടം. ടിക് ടോക്  ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ കേശവ് വളരെ സജീവമായിരുന്നു.

Latest News