മുംബൈ- ട്രെയിന്‍ യാത്രക്കിടയില്‍ അപകടങ്ങള്‍ പറ്റിയാല്‍ യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കും എന്ന് നമുക്കറിയാം. ഇതിനയി ചെറിയ തുക ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നമ്മള്‍ ഇന്‍ഷൂറന്‍സ് ആയി നല്‍കിയാല്‍ മതി. ഇപ്പോഴിതാ ട്രെയിന്‍ യാത്രക്കിടയില്‍ നമ്മുടെ വീട്ടില്‍ മോഷണം നടന്നാലും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഐആര്‍സിടിസി.
മുംബൈ- അഹമ്മദാബാദ് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനിരിക്കുന്ന രണ്ടാമത്തെ തേജസ് സ്വകാര്യ ട്രെയിനിലാണ് ഈ സംവിധാനം ഇന്ത്യന്‍ റെയില്‍വേ കൊണ്ടുവരുന്നത്. ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ മോഷണം നടക്കുന്ന സംഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഇന്‍ഷൂറന്‍സ് പരിരക്ഷ യാത്രാ വേളയില്‍ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്.
യാത്ര തുടങ്ങി അവസാനിക്കുന്നതുനിടയില്‍ വീട്ടില്‍ മോഷണം നടന്നാല്‍ മാത്രമായിരിക്കും യാത്രക്കാര്‍ക്ക് നഷ്ടപരിഹാര തുക ലഭിക്കുക. ഇതിനായി അധിക പണം യാത്രക്കാരില്‍നിന്നും ഈടാക്കില്ല എന്ന് ഐഅര്‍സിടിസി മുംബൈ ജനറല്‍ മാനേജര്‍ പദ്മധന്‍ പറഞ്ഞു. ഈ മാസം 17നാണ് രജ്യത്തെ രണ്ടാമത്തെ സ്വകാര്യ ട്രെയിന്റെ ഉദ്ഘാടനം. 19 മുതല്‍ വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ട്രെയിന്‍ സര്‍വീസ് നടത്തും