ലഖ്‌നൗ- കാണ്‍പൂരില്‍ ന്യൂസ് വെബ്‌സൈറ്റിന്റെ പേരില്‍ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ പോലീസ് പിടികൂടി. വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് പുരുഷ•ാരും രണ്ട് സ്ത്രീകളും അറസ്റ്റിലായി. സംഘത്തിന്റെ നടത്തിപ്പുകാരനുള്‍പ്പെടെ ഉള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്നവരാണ് അറസ്റ്റിലായ രണ്ട് സ്ത്രീകള്‍.
പിടിയിലായ പെണ്‍വാണിഭ സംഘത്തിന്റെ കൈവശം നിന്നും ചില ലൈംഗിക ഉപകരണങ്ങളും പാന്‍ കാര്‍ഡുകളും എടിഎം കാര്‍ഡുകളും ചില ന്യൂസ് പോര്‍ട്ടലുകളുടെ ഐഡികളും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. ന്യൂസ് വെബ്‌സൈറ്റ് നടത്തുന്നു എന്ന മറവിലാണ് വീട്ടില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ച് വന്നത്. വാട്‌സ്ആപ്പിലൂടെ സംഘത്തിലുള്ള ഒരു യുവതിയാണ് ഇടപാടുകാരെ എത്തിക്കുന്നത്. വാട്‌സാപ്പിലൂടെ മറ്റ് വിവരങ്ങള്‍ ഉറപ്പ് വരുത്തിയ ശേഷമാണ് ഇടപാടുകാരെ ഇവര്‍ വീട്ടില്‍ എത്തിക്കുക. പണം കൂടുതല്‍ നല്‍കിയാല്‍ സ്ത്രീകളെ ആവശ്യക്കാര്‍ക്ക് ഒപ്പം ഇവര്‍ അയയ്ക്കുകയും ചെയ്യും. ആറ് പേരടങ്ങുന്നതാണ് സംഘം.