ന്യൂദല്‍ഹി-ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി പാര്‍ട്ടി.മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടു. ഉപമുഖ്യമന്ത്രിയും ആപ്പിന്റെ മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയ പത്പരഞ്ച് മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ദല്‍ഹിയിലെ ആംആദ്മി നേതാക്കള്‍ കെജിരിവാളിന്റെ വസതിയില്‍ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു.
ചന്ദ്‌നി ചൗകില്‍ പര്‍ലാദ് സിങ് സഹ്നിക്കും ദ്വാരകയില്‍ വിനയ് കുമാര്‍ മിശ്രയും ദിപു ചൗധരിയ്ക്ക് ഗാന്ധി നഗറിലും ടിക്കറ്റ് നല്‍കിയിട്ടുണ്ട് പാര്‍ട്ടി. കുണ്ഡലി മണ്ഡലത്തില്‍ മനോജ് കുമാറിനെ നീക്കി പാര്‍ട്ടി വക്താവ് കുല്‍ദീപ് കുമാറിനാണ് ഇത്തവണ സ്ഥാനാര്‍ത്ഥിത്വം. എഴുപത് മണ്ഡലങ്ങളിലേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ 46 എംഎല്‍എമാര്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഇത്തവണത്തെ പട്ടികയില്‍ എട്ട് വനിതാ സ്ഥാനാര്‍ത്ഥികളുമുണ്ട്. പതിനഞ്ച് സീറ്റുകളില്‍ നിലവിലുള്ളവരെ മാറ്റിയാണ് പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടിയാണ് ആംആദ്മി അധികാരത്തിലേറിയത്.