Sorry, you need to enable JavaScript to visit this website.

ദാവീന്ദർ സിംഗ് മുസ്ലിമായിരുന്നുവെങ്കിൽ എന്താകുമായിരുന്നു-കോൺഗ്രസ്, പുല്‍വാമയില്‍ പുനരന്വേഷണം വേണം

ന്യൂദൽഹി- പുൽവാമയിൽ ഇന്ത്യൻ സൈനികരെ ബോംബ് സ്‌ഫോടനത്തിൽ കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാർലമെന്റ് ആക്രമണ കേസിലെ പ്രതികളുമായി ദാവീന്ദർ സിംഗിന് ബന്ധമുണ്ടെന്ന് വ്യക്തമായ സഹചര്യത്തിൽ പുൽവാമയിൽ സൈനികരുടെ സുരക്ഷ സംബന്ധിച്ച് ആർക്കാണ് ചുമതലയുണ്ടായിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദാവീന്ദർ സിംഗിന്റെ അറസ്റ്റിനെ പറ്റി ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായം പറയണമെന്നും സുർജേവാല ആവശ്യപ്പെട്ടു. 
നാൽപതോളം ഇന്ത്യൻ സൈനികരെ കഴിഞ്ഞവർഷം  പുൽവാമയിൽ കൊലപ്പെടുത്തിയ ഭീകരാക്രമണം സംബന്ധിച്ച് പുനരന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യം. അതിനിടെ, ഹിസ്ബുൽ മുജാഹിദീൻ ഭീകരരെ ദൽഹിയിലേക്ക് കടത്താൻ ശ്രമിച്ച കശ്മീരിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മുസ്ലിമായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ ചൗധരി ചോദിച്ചു.  ദാവീന്ദർ സിംഗ് ദാവീന്ദർ ഖാൻ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ആർ.എസ്.എസിന്റെ പ്രതികരണമെന്നും ചൗധരി ചോദിച്ചു. ദാവീന്ദർ ഖാൻ ഒരു മുസ്്‌ലിമായിരുന്നുവെങ്കിൽ ഇന്ത്യയിൽ ഇന്ന് കടുത്ത പ്രതിഷേധമായിരിക്കും ആർ.എസ്.എസ് സംഘടിപ്പിക്കുകയെന്നും ചൗധരി വ്യക്തമാക്കി. ഇന്ത്യയുടെ ശത്രുക്കൾ ആരായിരുന്നാലും അവർക്കെതിരെ ജാതിയോ മതമോ വർണമോ ദേശമോ നോക്കാതെ നടപടിയെടുക്കാനാകണം. ഡിഎസ്പി ദാവീന്ദർ സിംഗിനൊപ്പം അറസ്റ്റിലായ ഹിസ്ബുൾ തീവ്രവാദികൾ റിപ്പബ്ലിക് ദിനത്തിൽ ദൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ചയാണ് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥനൊപ്പം ദൽഹിയിലേക്കുള്ള യാത്രക്കിടെ രണ്ട് തീവ്രവാദികളെയും പോലീസ് അറസ്റ്റ് ചെയതത്.
 

Latest News