ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ ഷണ്ഡനെന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ ക്ഷമ ചോദിച്ചു. കഴിഞ്ഞ ദിവസം ടെലിവിഷന്‍ അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശത്തിന് ട്വിറ്ററിലൂടെയാണ് തരൂര്‍ മാപ്പ് പറഞ്ഞത്.
ഉത്തരവാദിത്തമൊന്നുമേല്‍ക്കാതെ അധികാരം കൊതിക്കുന്നയാളാണ് കെജ് രിവാളെന്നും ഇത് ഷണ്ഡന്മാരുടെ സ്വഭാവമാണെന്നുമാണ് തരൂര്‍ ടെലിവിഷനില്‍ പറഞ്ഞിരുന്നത്.
സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭമായാലും ദല്‍ഹി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നടന്ന സംഘര്‍ഷമായാലും കെജ് രിവാള്‍ ആത്മാര്‍ഥമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം.
താന്‍ നടത്തിയ പ്രയോഗം അനുചിതമായെന്നും പിന്‍വലിക്കുന്നുവെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.