ഇന്ത്യയിലെ പ്രമുഖ നഗരമായ ഹൈദരാബാദില്‍ മുസ്ലിങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പോലീസ് മിലിട്ടറി തന്ത്രമായ 'കോര്‍ഡണ്‍ ആന്റ് സെര്‍ച്ച്' ഓപ്പറേഷന്‍ പതിവാക്കുന്നു. ഹൈദരാബാദ് സിറ്റിയിലും നഗരത്തിലുമൊക്കെ മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് രാജ്യാതിര്‍ത്തിയില്‍ തീവ്രവാദികളെ തിരിച്ചറിയാനും മറ്റുമായി നടപ്പാക്കുന്ന സൈനിക പരിശോധനാ രീതി നടപ്പാക്കി ആളുകളെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. ഓരോ വീട്ടിലും അമ്പത് മുതല്‍ ഇരുന്നൂറ് വരെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്ലാതെ എത്തുകയും വീടും രേഖകളും പരിശോധിക്കുക, റോഡില്‍ ബാരിക്കേഡുകള്‍ വെച്ച് യാത്ര തടസപ്പെടുത്തുകയുമൊക്കെയാണ് ചെയ്യുന്നത്.
ചാര്‍മിനാറില്‍ നിന്ന് വെറും പതിനഞ്ച് മിനിറ്റ് മാത്രം ദൂരമുള്ള ഷക്കര്‍ഗുഞ്ചില്‍ ഇന്നലെ വൈകീട്ട് പോലിസ് കോര്‍ഡണ്‍ ആന്റ് സെര്‍ച്ച് ഓപ്പറേഷന്‍ നടത്തിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്തെ നാല്‍പത്തിയഞ്ച് കാരിയായ സല്‍മ(പേര് സാങ്കല്‍പ്പികം) സംഭവം വിവരിക്കുന്നു.
''തികച്ചും സാധാരണമായ ഒരു ദിവസമായിരുന്നു ഇന്നലെ ഉച്ചവരെ. മകന് വേണ്ടി ഭക്ഷണമൊക്കെ ഉണ്ടാക്കി നല്‍കി. പ്രാര്‍ത്ഥനയ്ക്ക് ശേഷം വൈകീട്ട് നാലുമണിയോടെ അടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി. എന്നാല്‍ മടങ്ങി വരുമ്പോള്‍ ആ ഏരിയ നിറയെ നൂറോളം പോലീസുകാരുണ്ടായിരുന്നു. പ്രദേശത്ത് കുറഞ്ഞത് അഞ്ച് പോലീസ് വാഹനങ്ങളെങ്കിലും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.ഓരോ വഴികളിലും രണ്ട് പോലീസുകാരെങ്കിലും നില്‍ക്കുന്നുണ്ട്. രണ്ട് റോഡുകളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്ന് പ്രദേശവാസിയായ ഇവര്‍ പറഞ്ഞു.
പോലീസ് ചെറിയ ടീമുകളായി പിരിഞ്ഞ് ആധാര്‍ കാര്‍ഡുകള്‍, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ എന്നിവ കാണണമെന്നും ഇത് സ്വന്തം വീടാണോ വാടക വീടാണോ എന്നതടക്കം നിരവധി ചോദ്യങ്ങള്‍ ജനങ്ങളോട് ചോദിച്ച് രേഖപ്പെടുത്തുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. തന്റെ വീട്ടുപടിക്കല്‍ മാത്രം നാല് പുരുഷന്മാരും മൂന്ന് വനിതകളും അടക്കം ഏഴ് പോലീസുകാര്‍ ഉണ്ടായിരുന്നുവെന്ന് ''സല്‍മ പറഞ്ഞു. 2015ല്‍ തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സൈനികരീതികള്‍ പോലീസുകാര്‍ നടപ്പാക്കിയിരുന്നു. ഇത് മുസ്ലിങ്ങളെ ലക്ഷ്യമിട്ട് വ്യാപിപ്പിക്കുകയാണ് ഇപ്പോഴെന്ന് ആരോപണമുയര്‍ന്നു. ജമ്മുകശ്മീരില്‍ കോര്‍ഡണ്‍ ആന്റ് സെര്‍ച്ച് ഓപ്പറേഷന്‍ സൈന്യം നടപ്പാക്കിയിരുന്നുവെങ്കിലും അതിര്‍ത്തികളില്ലാല്ലാത്ത പ്രദേശങ്ങളില്‍ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് 15 വര്‍ഷം മുമ്പ് നിര്‍ത്തിവെക്കുകയായിരുന്നു. അപ്പോഴാണ് തുടര്‍ച്ചയായി അഞ്ചാംതവണയും ജീവിക്കാന്‍ മെച്ചപ്പെട്ട സിറ്റിയെന്ന പദവി നേടിയ ഹൈദരാബാദ് പോലുള്ള നഗരത്തിലാണ് പോലീസിന്റെ 'കോഡണ്‍ ആന്റ് സെര്‍ച്ച് ഓപ്പറേഷന്‍' ആരംഭിച്ചിരിക്കുന്നത്. ' പോലീസിനെ ഉപയോഗിച്ച് സൈനിക തന്ത്രമാണ് പ്രദേശത്ത് നടപ്പാക്കുന്നതെന്ന് സിറ്റി ആസ്ഥാനമായുള്ള സിവില്‍ ലിബര്‍ട്ടീസ് മോണിറ്ററിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ലത്തീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
പേര് സൂചിപ്പിക്കുന്നത് പോലെ സൂചിപ്പിക്കുന്ന മോഡസ് ഓപ്പറാണ്ടിയാണ് നടപ്പാക്കുന്നത്. ഒരു പ്രദേശം മുഴുവനായി അടച്ചിടുകയാണ് ഈ നടപടിയിലൂടെ.പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ അമ്പത് മുതല്‍ ഇരുന്നൂറ് വരെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറിച്ചെല്ലുകയും തിരിച്ചറിയല്‍ കാര്‍ഡ് ,വാഹന രജിസ്‌ട്രേഷന്‍ അടക്കമുള്ള രേഖകള്‍ കാണിക്കാന്‍ പറയുകയുമൊക്കെയാണ് ചെയ്യുന്നത്. പണവും വിലപ്പിടിപ്പുള്ള വസ്തുക്കള്‍ അനധികൃതമെന്ന് കാണിച്ച് പിടിച്ചെടുക്കുകയോ കേസുകളെടുക്കുകയോ ഒക്കെ ചെയ്യും.ഇതാണ് കോര്‍ഡണ് സെര്‍ച്ച് ഓപ്പ് എന്ന സൈനിക രീതി.