Sorry, you need to enable JavaScript to visit this website.

ലഖ്‌നൗവില്‍ തണുപ്പ് കാരണം പശു ചത്തു;  രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു

ലഖ്‌നൗ- തണുപ്പ് കാരണം പുതുതായി നിര്‍മ്മിച്ച അഭയകേന്ദ്രത്തില്‍ പശു ചത്തതിനെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലാണ് സംഭവം. മുസാഫര്‍നഗര്‍ നഗര്‍ എക്‌സിക്യൂട്ടീവ് ഓഫീസറും ഭോകര്‍ഹെദി നഗര്‍ പഞ്ചായത്തിലെ ജൂനിയര്‍ എഞ്ചിനീറുമായ വി എം ത്രിപാഠി, മൂല്‍ചന്ദ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തണുപ്പ് കാരണം പശുക്കളെ സംരക്ഷിക്കാനാണ് പുതുതായി ഒരു അഭയകേന്ദ്രം നിര്‍മ്മിച്ചത്. എന്നാല്‍ ഇവര്‍ ജോലിയില്‍ വീഴ്ച വരുത്തയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസ്. ഇന്ന് രാവിലെയാണ് തണുപ്പ് കാരണം പശുചത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest News