കൊച്ചി- ബലിപെരുന്നാള്‍-ഓണം ആഘോഷ സീസണില്‍ ഗള്‍ഫ് പ്രവാസികള്‍ക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 46 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ നിന്നും യുഎഇയില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് ഈ മാസം 22 മുതല്‍ സെപ്തംബര്‍ നാലു വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസുകള്‍ നടത്തുക. റിയാദ്- കോഴിക്കോട് സെക്ടറില്‍ രണ്ട് സര്‍വീസുകളും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ദല്‍ഹി എന്നിവിടങ്ങളിലേക്ക് 44 സര്‍വീസുകളുമാണ് ഈ ഉത്സവകാലത്ത് നടത്തുക.
റിയാദ്-കോഴിക്കോട്-റിയാദ്
ഈ മാസം 31-നാണ് റിയാദ്-കോഴിക്കോട്-റിയാദ് സെക്ടറിലെ അധിക സര്‍വീസ്. ഉച്ചയ്ക്ക് 1.15-ന് റിയാദില്‍ നിന്ന് പുറപ്പെട്ട് 8.45-ന് കോഴിക്കോട്ടെത്തും. രാവിലെ 9.15ദന് കോഴിക്കോട്ട് നിന്നും റിയാദിലേക്ക് തിരിക്കുന്ന വിമാനം 11.45-ന് അവിടെ എത്തും.
ഷാര്‍ജ-കോഴിക്കോട്-ഷാര്‍ജ
ഓഗസ്റ്റ് 23, 24, 30, 31, സെപ്തംബര്‍ ഒന്ന്, രണ്ട്, മൂന്ന് എന്നീ തീയതികളിലാണ് ഷാര്‍ജ-കോഴിക്കോട് സര്‍വീസ്. 31-നും സെപ്റ്റംബര്‍ രണ്ടിനും ഷാര്‍ജയില്‍ നിന്ന് രാവിലെ 7.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15-ന് കോഴിക്കോട് വന്നിറങ്ങും.അല്ലാത്ത ദിവസങ്ങളില്‍ വൈകീട്ട് 6.20-ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.40-ന് കോഴിക്കോട്ടെത്തും.
24, 25, 31, സെപ്റ്റംബര്‍ രണ്ട്, നാല് ദിവസങ്ങളിലാണ് കോഴിക്കോട്-ഷാര്‍ജ സര്‍വീസ്. 31-നും സെപ്റ്റംബര്‍ രണ്ടിനും രണ്ട് സര്‍വീസ് വീതമുണ്ട്. 24, 25, 31, സെപ്റ്റംബര്‍ രണ്ട്, നാല് ദിവസങ്ങളില്‍ പുലര്‍ച്ചെ 12.45-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 3.05-ന് ഷാര്‍ജയിലെത്തും. 31-നും സെപ്റ്റംബര്‍ രണ്ടിനുമുള്ള രണ്ടാമത്തെ സര്‍വീസ് വൈകീട്ട് മൂന്നിന് പുറപ്പെട്ട് 5.20-ന് ഷാര്‍ജയിലെത്തിച്ചേരും.
ഷാര്‍ജ-കൊച്ചി-ഷാര്‍ജ
ഓഗസ്റ്റ് 25, 31, സെപ്തംബര്‍ രണ്ട് എന്നീ തീയതികളിലാണ് ഷാര്‍ജ-കൊച്ചി സര്‍വീസ്. 25-ന് രാവിലെ 7.05-ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 12.35-ന് കൊച്ചിയിലെത്തും. 31-നും സെപ്തംബര്‍ രണ്ടിനുമുള്ള സര്‍വീസ് വൈകീട്ട് 6.20-ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് 11.50-ന് കൊച്ചിയിലിറങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള സര്‍വീസ് ഈ മാസം 25-നും സെപ്തംബര്‍ ഒന്ന്, മൂന്ന് തീയതികളിലുമാണ്. 25-ന് ഉച്ചയ്ക്ക് ശേഷം 1.35-ന് കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന് വൈകീട്ട് 4.05-ന് ഷാര്‍ജയിലിറങ്ങും. സെപ്തംബര്‍ ഒന്നിനും മൂന്നിനും കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 12.35-ന് യാത്ര തിരിച്ച് 3.05-ന് ഷാര്‍ജയില്‍ എത്തിച്ചേരും.
ഷാര്‍ജ-തിരുവനന്തപുരം-ഷാര്‍ജ
ഓഗസ്റ്റ് 22, 23, 24, 25, 29, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് ദിവസങ്ങളിലാണ് ഷാര്‍ജ-തിരുവനന്തപുരം സര്‍വീസ്. 22, 25, 29 തീയതികളില്‍ വൈകീട്ട് 6.20-ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് രാത്രി 12.05-ന് തിരുവനന്തപുരത്തെത്തും. 23, 24, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ രാവിലെ 7.50-ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35-ന് തിരുവനന്തപുരത്തെത്തും.
ഓഗസ്റ്റ് 23, 24, 26, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് ദിവങ്ങളിലാണ് തിരുവനന്തപുരം-ഷാര്‍ജ സര്‍വീസ്. 23-നും 30-നും രണ്ട് സര്‍വീസ് വീതമുണ്ട്. 23, 26, 30 തീയതികളില്‍ പുലര്‍ച്ചെ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 3.45-ന് ഷാര്‍ജയിലെത്തും. 23, 24, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷം 2.35-ന് പുറപ്പെട്ട് 5.20-ന് ഷാര്‍ജയിലെത്തും. ഷാര്‍ജ-ഡല്‍ഹി സെക്ടറില്‍ 22, 26, 29, സെപ്റ്റംബര്‍ നാല് തീയതികളിലാണ് സര്‍വീസ്.