കൃഷ്ണ- ആന്ധ്രപ്രദേശില്‍ ആശുപത്രിയില്‍നിന്ന് മടക്കി അയച്ച സ്ത്രീ റോഡരികില്‍ പ്രസവിച്ചു. കൃഷ്ണ ജില്ലയിലാണ് സംഭവം. മൈലാവരം ടൗണില്‍വെച്ച് പ്രസവ വേദന ആരംഭിച്ച സ്ത്രീക്ക് പ്രദേശത്തെ സ്ത്രീകളുടെ സഹായം ലഭിച്ചു.
ഡോക്ടര്‍മാരില്ലെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഇവരെ മടക്കി അയച്ചിരുന്നത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റോഡില്‍വെച്ച് ഇവര്‍ക്ക് പ്രസവ വേദന ആരംഭിക്കുകയായിരുന്നു. റോഡരികല്‍ ഏതാനും സ്ത്രീകള്‍ സാരി കൊണ്ട് മറയുണ്ടാക്കിയ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
സംഭവം ശ്രദ്ധയില്‍പെട്ട മൈലാവരം എം.എല്‍.എ വസന്തകൃഷ്ണ പ്രസാദ് ഉടന്‍ തന്നെ ആംബുലന്‍സ് ഏര്‍പ്പെടുത്തി സ്ത്രീയേയും കുഞ്ഞിനേയും വിജയവാഡയിലെ ആശുപത്രയില്‍ എത്തിച്ചു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ ജില്ലാ കലക്ടര്‍ എ.മുഹമ്മദ് ഇംതിയാസിനോട് ആവശ്യപ്പെട്ടു.