മുംബൈ- ട്രെയിന്‍ ബുക്കിങ് കണ്‍ഫേം ആയിട്ടുണ്ടോയെന്നുള്ള ആശങ്ക ഇനി വേണ്ട. ഇനി മുതല്‍ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ കാണാം. റെയില്‍വെ മന്ത്രി പിയൂഷ് ഗോയലാണ് ട്വിറ്ററിലൂടെ ഈവിവരം അറിയിച്ചത്.
ഒഴിവുള്ളതും ബുക്ക് ചെയ്തിട്ടുള്ളതും ഭാഗികമായി ബുക്ക് ചെയ്ത ബെര്‍ത്തുകളെപറ്റിയുമുള്ള വിവരങ്ങള്‍ ഇതിലൂടെ അറിയാം. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷമാണ് ഈ വിവരങ്ങള്‍ അറിയാന്‍ കഴിയുക. ഇതോടെ ഒഴിവുള്ള ബെര്‍ത്തുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകും.
ട്രെയിന്‍ പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പാണ് ആദ്യത്തെ ചാര്‍ട്ട് പുറത്തുവിടുക. അതിനുശേഷം രണ്ടാമത്തെ ചാര്‍ട്ട് 30 മിനുട്ടിനുമുമ്പും പുറത്തുവിടും. ഐആര്‍സിടിസിയുടെ വെബ് സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയുമാണ് ഈ വിവരങ്ങള്‍ ലഭ്യമാവുക.